
മനാമ: ഓണം മലയാളിയുടെ ഒരു ആഘോഷം മാത്രമല്ലെന്നും സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വബോധത്തിന്റെയും മാനവികതയുടെയും മഹത്തായ അടയാളമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ ഒ ഐ സി സിയുടെ ആഭിമുഖ്യത്തില്‍ അദാരി ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാബലിയുടെ ഓര്‍മകളിലൂടെ ആഘോഷിക്കുന്ന ഓണം, മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകളില്ലാത്ത, എല്ലാവര്ക്കും തുല്യനീതിയും സന്തോഷവും ലഭിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള സ്വപ്നമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും പേരില്‍ മനുഷ്യര്‍ വേര്‍തിരിക്കപ്പെടാത്ത ലോകമാണ് ഓണം നല്കുന്ന സന്ദേശം. ലോകം വിവിധ സംഘര്‍ഷങ്ങളും അസഹിഷ്ണുതയും സാമൂഹിക വിഭജനങ്ങളും നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണത്തിന്റെ സന്ദേശത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വളര്‍ച്ചയുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ പ്രവാസി മലയാളികളുടെ സംഭാവനകള്‍ ഒരിക്കലും മാറ്റിനിര്‍ത്താനാവില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ ഭാവിക്കായി അധ്വാനിക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക പുരോഗതിക്കും പ്രവാസികള്‍ വലിയ കരുത്ത് പകരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹ്റൈനിലെയും കേരളത്തിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പമ്പാവാസന്‍ നായരെ ആദരിച്ചു.
ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസ്യോസ്, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് അഡ്വ. ബിനു മണ്ണില്‍, വ്യവസായി റഹീം വാവകുഞ്ഞ്, സ്ലീബ പോള്‍ കൊറെപ്പിസ്കോപ്പ, ഫാ. തോമസുകുട്ടി പി എന്‍, ജേക്കബ് തോമസ് മാടപ്പാട്ട് കൊറെപ്പിസ്കോപ്പ, കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, കെ എം സി സി ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് വെള്ളികുളങ്ങര, ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു, ട്രഷറര്‍ ലത്തീഫ് ആയംചേരി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് കാളിയത്ത്, ഐ വൈ സി ചെയര്മാന് നിസാര്‍ കുന്നംകുളത്തില്‍, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ സൈദ് എം എസ്, ജേക്കബ് തേക്ക്തോട്, ജീസണ്‍ ജോര്‍ജ്, രജിത് മൊട്ടപ്പാറ, രഞ്ചന്‍ കേച്ചേരി എന്നിവരും ദേശീയ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും പരിപാടികള്‍ക്ക് നേതൃത്വം നല്കി.

