നിയമവിരുദ്ധ ‘മിക്സഡ് സ്പോര്‍ട്സ് ചലഞ്ച്’ നടത്തിയ പുരുഷന്മാരെയും സ്ത്രീകളെയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു

Web Desk
1 Min Read

ദോഹ: ‘മിക്സഡ് സ്പോര്‍ട്സ് ചലഞ്ചില്‍’ നിയമവിരുദ്ധമായി പങ്കെടുത്തതിന്റെ പേരില്‍ ഒരു കൂട്ടം പുരുഷന്മാരെയും സ്ത്രീകളെയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അറിയിച്ചു.

city exchange

ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും മിക്‌സഡ് സ്‌പോര്‍ട്‌സ് ചലഞ്ചില്‍ പങ്കെടുത്തതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പ്രഖ്യാപനങ്ങളെ തുടര്‍ന്നാണ് നടപടി. ഓരോ ഘട്ടത്തിലും ചലഞ്ചിലെ വിജയികളെ പോസ്റ്റുകള്‍ പ്രഖ്യാപിച്ചു.

അന്വേഷണത്തില്‍ സാമൂഹിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ലംഘനവുമായി ബന്ധപ്പെട്ട എല്ലാവരേയും സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് വിളിച്ചുവരുത്തി. ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ അവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

സമൂഹത്തിന്റെ മൂല്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനും ക്രമം നിലനിര്‍ത്തുന്നതിനും സാമൂഹിക സുരക്ഷ കൈവരിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!