

ദോഹ: വാദി അല്‍ സെയില്‍ ഏരിയയിലെ ഉനൈസ സ്ട്രീറ്റില്‍ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) താത്ക്കാലികമായി അടച്ചിടല്‍ പ്രഖ്യാപിച്ചു.

താല്‍ക്കാലികമായി അടച്ചിടല്‍ ദോഹയിലേക്കുള്ള ഒരു പാതയെ ബാധിക്കും. ഓഗസ്റ്റ് 14 അര്‍ധരാത്രി മുതല്‍ ഓഗസ്റ്റ് 19 തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് റോഡ് അടച്ചിടല്‍.

അറ്റകുറ്റപ്പണികള്‍ക്കും നടപ്പാതകള്‍ക്കും വേണ്ടിയാണ് റോഡ് അടച്ചതെന്ന് അഷ്ഗല്‍ അറിയിച്ചു. റോഡ് ഉപയോക്താക്കള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ അടുത്തുള്ള റോഡുകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചു.
