
ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഗറാഫ എസ്ദാന്‍ മാളിലെ വിപുലീകരിച്ച പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നടന്നു.

ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനായാസമാക്കുന്നതിനും ഗുണമേന്മയുള്ള സാധനങ്ങള്‍ കൂടുതല്‍ വൈവിധ്യങ്ങളോടെ ലഭ്യമാക്കുന്നതിനുമായി സഫാരി തങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഒന്നാം നിലയിലേക്ക് വിപുലീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ് എന്നിവരും എസ്ദാന്‍ മാള്‍ മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്ന് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മറ്റു സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും എസ്ദാന്‍ മാള്‍ ഒഫിഷ്യലുകളും സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തിന്റെ ഭാഗമായി സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്‌ലെറ്റ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും യാതൊരുവിധ പര്‍ച്ചേസും കൂടാതെ തികച്ചും സൗജന്യമായി ഒരു എം ജി എം-3 (2026 മോഡല്‍) കാര്‍ സ്വന്തമാക്കാനുള്ള ‘വിസിറ്റ് ആന്‍ഡ് വിന്‍’ മെഗാ പ്രമോഷനാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം മുതല്‍ വെറും 14 ദിവസത്തിനുള്ളില്‍ വിജയിയെ കണ്ടെത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 12 വരെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്‌ലെറ്റില്‍ മാത്രമാണ് ഈ വിസിറ്റ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമാകുക. തുടര്‍ന്ന് ആഗസ്റ്റ് 13-ന് എസ്ദാന്‍ മാള്‍ ഔട്‌ലെറ്റില്‍ വെച്ച് നറുക്കെടുപ്പ് നടക്കും.
