

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഐ സി സി ഫിലിം ക്ലബ് ഖത്തര്‍ ഏകദിന ആക്ടിംഗ് വര്‍ക് ഷോപ്പ് ആഗസ്ത് 30ന്.

നാടക- സിനിമ മേഖലയില്‍ തനതായ ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ വി മഞ്ജുളന്‍ ആണ് ആക്ടിംഗ് വര്‍ക് ഷോപ്പില്‍ എത്തുന്നവരുമായി സംവദിക്കുന്നത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും 30 വര്‍ഷത്തിലേറെ നീണ്ട നാടക സിനിമാ അഭിനയ രംഗത്തെ പരിചയവും അനുഭവ സമ്പത്തും ഉള്ള മഞ്ജുളന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഒന്നാം റാങ്കോടെയാണ് പാസായത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്നുവരെയാണ് വര്‍ക് ഷോപ്പ്.
