തിയേറ്ററില്‍ ‘കുറുപ്പെ’ത്തിയപ്പോള്‍ സുകുമാരക്കുറുപ്പ് കേസിന് വീണ്ടും ജീവന്‍

Web Desk
1 Min Read

കോട്ടയം: കുറുപ്പുമായി ദുല്‍ഖറെത്തി; പിന്നാലെ പഴയ സുകുമാരക്കുറുപ്പ് കേസിനും ജീവന്‍ വെച്ചു.
കോട്ടയത്ത് കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ പൊലീസ് ചോദ്യം ചെയ്തു. കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പരിശോധന. എന്നാല്‍ ചെറിയ രൂപസാദൃശ്യം മാത്രമുള്ളതാണ് സുകുമാരക്കുറുപ്പാണെന്ന് സംശയിക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

city exchange

അടൂര്‍ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെക്കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എത്തിയത്. പൊലീസിന് പ്രഥമദൃഷ്ടിയില്‍ തന്നെ ജോബ് ‘സുകുമാരക്കുറുപ്പ്’ അല്ലെന്ന് കണ്ടെത്താനായി.
സുകുമാരക്കുറുപ്പിന് 172 സെന്റീമീറ്റര്‍ ഉയരമായിരുന്നെന്നും ജോബിന് 162 സെന്റീമീറ്റര്‍ മാത്രമാണെന്നും പൊലീസ് മനസിലാക്കി. നാല് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിയതാണ് ജോബ്. ആശുപത്രിയിലെ മലയാളി മെയ്ല്‍ നഴ്‌സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ മാണിയാണ് അന്ന് ജോബിനെ ശുശ്രൂഷിച്ചത്.

Share This Article
Leave a Comment
error: Content is protected !!