കര്‍ഷക പ്രക്ഷോഭത്തില്‍ അറസ്റ്റിലായ 83 പേര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

Web Desk
1 Min Read

അമൃതസര്‍: കര്‍ഷക പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ പ്രതിഷേധക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബടയിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 83 പ്രതിഷേധക്കാര്‍ക്കാണ് രണ്ടു ലക്ഷം രൂപ വീതം പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

city exchange

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാനുള്ള സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹി പൊലീസും കര്‍ഷക നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജനുവരി 26ന് ട്രാക്ടര്‍ റാലി അനുവദിച്ചത്. എന്നാല്‍ ഒരു സംഘം ആള്‍ക്കാര്‍ ചെങ്കോട്ടയിലെത്തി തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.

- Advertisement -
Ad image

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറയായി കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. നിയമം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. സമരം അടിച്ചമര്‍ത്താനുള്ള ശ്രമം കേന്ദ്രം തുടരുന്നതിനിടെയാണ് കര്‍ഷകരെ പിന്തുണച്ചുകൊണ്ടുള്ള പഞ്ചാബ് സര്‍ക്കാരിന്റെ പുതിയ നടപടി.

Share This Article
Leave a Comment
error: Content is protected !!