

ദോഹ: സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഖത്തറും അമേരിക്കയും ദോഹയില്‍ ഒപ്പുവച്ചു.

ഖത്തറിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല ബിന്‍ ഖലാഫ് ബിന്‍ ഹത്താബ് അല്‍ കാബിയും അമേരിക്കയെ പ്രതിനിധീകരിച്ച് ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍ ടിമ്മി ഡേവിസുമാണ് കരാറില്‍ ഒപ്പുവച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറിയും യു എസ് അംബാസഡറും സുരക്ഷാ മേഖലകളില്‍ രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.
