സീകാ എയ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 16ന്

Web Desk
1 Min Read

ദോഹ: ഖത്തറിലെ അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂര്‍ ഖത്തര്‍ അലുംനി (സീകാ)യുടെ ആഭിമുഖ്യത്തില്‍ പ്രഥമ എയ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
മെയ് 16 വെള്ളിയാഴ്ച്ച വുഖൈര്‍ ആല്‍ഫ കേംബ്രിഡ്ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചക്ക് രണ്ട് മുതലാകും ടൂര്‍ണമെന്റ് മത്സരങ്ങള്‍ നടക്കുക.

city exchange

98.6 എഫ് എം റേഡിയോ മലയാളം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ കെ പരുമല, സിലിയോണ്‍ സൊല്യൂഷന്‍സ് ജി എം ശെല്‍വ കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

അലുമ്‌നി പ്രസിഡന്റ് ശ്രീനാഥ് പറമ്പത്, ജനറല്‍ സെക്രട്ടറി റിജോ റോയി, പ്രശാന്ത് മാത്യു, ഖത്തര്‍ ബാഡ്മിന്റണ്‍ അപേക്‌സ് ബോഡി വൈസ് പ്രസിഡന്റ് ജറാള്‍ഡ് സൈമണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് മെയ് 10ന് മുന്‍പായി പ്ലേ ബഡി അപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്കു 33939524, 31679452 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!