ഖത്തറില്‍ ഒരു മില്യനിലേറെ പേര്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു

Web Desk
1 Min Read

ദോഹ: ഒരു മില്ല്യനിലേറെ പേര്‍ ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 1,022,567 പേരാണ് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.

city exchange

വാക്‌സിന്‍ രണ്ടാം ഡോസെടുത്ത് ആറു മാസത്തിലേറെ പൂര്‍ത്തിയായ 12 വയസ്സിന് മുകളിലുള്ള ആര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ 28 ആരോഗ്യ കേന്ദ്രങ്ങള്‍, ലുസൈല്‍ ഡ്രൈവ് ത്രു സെന്റര്‍, ബു ഗാനില്‍ സ്ഥിതി ചെയ്യുന്ന ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!