കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്ത് 31 വരെ നീട്ടി

Web Desk
0 Min Read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്ത് 31 വരെ നീട്ടി. ടി പി ആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു. കോവിഡ് വ്യാപനം കുറയുന്നത് വരെ അലംഭാവം പറ്റില്ലെന്നാണ് നിര്‍്‌ദ്ദേശത്തിലുള്ളത്.
ഉത്സവ സീസണുകള്‍ അടുത്തതിനാല്‍ ആളുകള്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. കോവിഡ് കുറയുന്ന സ്ഥലങ്ങളില്‍ സാവധാനം നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നും നിര്‍ദേശത്തിലുണ്ട്. എങ്കിലും ഇളവ് നല്കുന്നുണ്ടെങ്കില്‍ അത് വളരെ ശ്രദ്ധിച്ചായിരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!