സമസ്ത മുശാവറ അംഗം വാവാട് ഉസ്താദ് നിര്യാതനായി

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍(82)നിര്യാതനായി. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന അദ്ദേഹം കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്നു.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍, നാരകശ്ശേരി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരും പി.എം.എസ്.എ പുക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, ഇ.കെ ഉമറുല്‍ ഖാദിരി, കണ്ണിയാലമ മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.
ഭാര്യ: ഫാത്തിമ.മക്കള്‍: അബ്ദുറഹിമാന്‍, റംലം, സഫിയ, സല്‍മ, മുഹമ്മദ് ബാഖവി ഹൈതമി(മുദരിസ്- ഒടുങ്ങാക്കാട് മഖാം), ബരീറ.
മരുമക്കള്‍: താഹിറ, പരേതനായ ബാവ മുസ്ലിയാര്‍, ഉബൈദുല്ല ഫൈസി ആലുംതറ, അബ്ദുല്‍ സലാം മുസ്ലിയാര്‍ വാവാട്, ഫാത്തിമ, ടി.വി.സി അബ്ദുസമദ് ഫൈസി വാഴക്കാട്.ഖബറടക്കം വാവാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

city exchange

ക്കോയ മുസ്‌ലിയാര്‍ നിര്യാതാനായി.

Share This Article
Leave a Comment
error: Content is protected !!