
ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണങ്ങളില്‍ വ്യാഴാഴ്ച രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിന് പടിഞ്ഞാറുള്ള അല്‍ ഖാദിസിയ ക്യാമ്പിലെ കൂടാരത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മധ്യ ഗാസയിലെ ദെയില്‍ അല്‍ ബലാഗ് നഗരത്തിന്റെ കിഴക്കുഭാഗത്ത് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ തുടരുന്ന ഇസ്രായേല്‍ സൈനിക നടപടികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72,775 ആയി ഉയര്‍ന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 172,750 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.

