ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 73

Web Desk
1 Min Read

ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 73 വയസ്സ്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

city exchange

1971 ഡിസംബര്‍ രണ്ടിന് രൂപവല്‍കൃതമായ രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ ഏറ്റവും വലുതും തലസ്ഥാനവുമായ അബൂദബി എമിറേറ്റിന്റെ പതിനാറാമത്തെ ഭരണാധികാരികൂടിയാണ് ശൈഖ് ഖലീഫ ബിന്‍ സായിദ്. യുനൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമാണ്. ശൈഖ് ഖലീഫ 2004 നവംബര്‍ രണ്ടിനാണ് അബൂദബി ഭരണാധികാരിയായി സ്ഥാനമേറ്റത്.

1948 സെപ്റ്റംബര്‍ ഏഴിനാണ് അബൂദബി എമിറേറ്റിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍ഐനില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്റ മൂത്ത മകനായി ജനിച്ചത്. മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ മകളായ ശൈഖ ഹസ്സയാണ് മാതാവ്.

Share This Article
Leave a Comment
error: Content is protected !!