ജംബോ ഇലക്ട്രോണിക്‌സിന്റെ മെഗാ പ്രമോഷന് തുടക്കം; ആകര്‍ഷകമായ സമ്മാനങ്ങളും ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകളും

Web Desk
3 Min Read

ദോഹ: ഖത്തറിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് വിതരണക്കാരായ ജംബോ ഇലക്ട്രോണിക്‌സ് മെഗാ പ്രമോഷന് തുടക്കമിട്ടു. ഒക്ടോബര്‍ 19 വരെയാണ് പ്രമോഷന്‍. ആകര്‍ഷകമായ വിലകള്‍, ആവേശകരമായ സമ്മാനങ്ങള്‍, അധിക ഷോപ്പിംഗ് ആനുകൂല്യങ്ങള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പാക്കുകയാണ് പ്രമോഷന്റെ ലക്ഷ്യം.

city exchange

ടെലിവിഷനുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഓഡിയോ ഉത്പന്നങ്ങള്‍, വലുതും ചെറുതുമായ ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആക്സസറികള്‍ തുടങ്ങി വിപുലമായ ശ്രേണിയിലുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങള്‍ മെഗാ പ്രമോഷനില്‍ ലഭ്യമാണ്. പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കും ബജറ്റുകള്‍ക്കും അനുയോജ്യമായ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

പ്രമോഷന്‍ കാലയളവില്‍ 500 ഖത്തര്‍ റിയാലോ അതിലധികമോ വിലവരുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിവിധ ലൈഫ്സ്‌റ്റൈല്‍ പങ്കാളികളില്‍ നിന്നുള്ള ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും.

മൈ ബുക്ക്, നാന്‍ഡോസ്, ജെ എസ് പെര്‍ഫ്യൂംസ്, ജെ എസ് സണ്‍ഗ്ലാസസ്, ക്യു ഡോട്ട് ട്രാവല്‍സ്, ഓഡില്‍സ് വോക്ക്, സ്‌കൈ ജ്വല്ലറി, ഖത്തര്‍ ഒയാസിസ് എന്നിവയാണ് വൗച്ചര്‍ പങ്കാളികള്‍. ഭക്ഷണം, പെര്‍ഫ്യൂം, കണ്ണട, യാത്ര, ആഭരണങ്ങള്‍, വിനോദം, ദൈനംദിന ലൈഫ്സ്‌റ്റൈല്‍ സേവനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് വൗച്ചറുകള്‍ ലഭ്യമാകുന്നത്

- Advertisement -
Ad image

മെഗാ പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കും. മുകാഫ, നൂജൂം എന്നിവയില്‍ പോയിന്റുകള്‍ നേടാനും ഉപയോഗിക്കാനും അല്ലെങ്കില്‍ അവിയോസ്, എയര്‍ മൈല്‍സ് നേടാനും അവസരമുണ്ട്. ഓരോ വാങ്ങലിനും ഒരു ലോയല്‍റ്റി പ്രോഗ്രാം മാത്രമേ ബാധകമാകൂ. കൂടാതെ, ഇഷ്ടപ്പെട്ട ഉത്പന്നങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി സ്വന്തമാക്കാന്‍ പൂജ്യം ശതമാനം പലിശയുള്ള ഇന്‍സ്റ്റാള്‍മെന്റ് സൗകര്യവും ലഭ്യമാണ്.

പ്രമോഷന്റെ മറ്റൊരു പ്രധാന ആനുകൂല്യമാണ് 36 മാസത്തെ എക്സ്റ്റന്‍ഡഡ് വാറന്റി. യോഗ്യമായ ഉത്പന്നങ്ങളുടെ വാങ്ങലിന് അധിക പരിരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും ഇത് നല്‍കുന്നു. വില്‍പ്പന സമയത്തെ ആനുകൂല്യങ്ങള്‍ക്കപ്പുറം ഉത്പന്നം ഉപയോഗിക്കുന്ന കാലയളവിലും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനുള്ള ജംബോ ഇലക്ട്രോണിക്‌സിന്റെ പ്രതിബദ്ധതയാണ് ഈ ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതിനൊപ്പം ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ജംബോ ഇലക്ട്രോണിക്‌സിന്റെ എക്കാലത്തെയും ലക്ഷ്യമെന്നും ആകര്‍ഷകമായ ഉത്പന്നങ്ങള്‍, ഉറപ്പായ ലൈഫ്സ്‌റ്റൈല്‍ റിവാര്‍ഡുകള്‍, സൗകര്യപ്രദമായ ഷോപ്പിംഗ് ആനുകൂല്യങ്ങള്‍ എന്നിവ ഒരുമിച്ചെത്തിക്കുന്നതാണ് മെഗാ പ്രമോഷനെന്നും ജംബോ ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജദ് ജാസിം മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഓരോ വാങ്ങലിലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതിനൊപ്പം ഷോപ്പിംഗ് അനുഭവം തുടര്‍ച്ചയായി മെച്ചപ്പെടുത്താനും ഉപഭോക്താക്കളുമായുള്ള ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പ്രമോഷന്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലു പതിറ്റാണ്ടിലേറെയായി ഖത്തറിനൊപ്പം വളര്‍ന്ന ജംബോ ഇലക്ട്രോണിക്‌സ് ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കിയാണ് മുന്നേറിയതെന്നും ഇന്ന് മികച്ച വിലയ്ക്കപ്പുറം സൗകര്യം, പേയ്‌മെന്റ് സൗകര്യത്തിലെ വഴക്കം, റിവാര്‍ഡുകള്‍, വിശ്വസനീയമായ വില്‍പ്പനാനന്തര സേവനം എന്നിവയും ഉപഭോക്താക്കള്‍ പരിഗണിക്കുന്നതായി ജംബോ ഇലക്ട്രോണിക്‌സ് ഡയറക്ടറും സി ഇ ഒയുമായ സി വി റപ്പായി പറഞ്ഞു. മെഗാ പ്രമോഷനിലൂടെ ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് തങ്ങളുടെ ഷോറൂമുകളിലും ജെഎസ് ഡോട്ട് ക്യുഎയിലൂടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗിലും കൂടുതല്‍ മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു

സാങ്കേതികവിദ്യ, സൗകര്യം, ഉപഭോക്തൃ സേവനം, ആനുകൂല്യങ്ങള്‍ എന്നിവ സംയോജിപ്പിച്ചുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിലുള്ള ജംബോ ഇലക്ട്രോണിക്‌സിന്റെ തുടര്‍ച്ചയായ ശ്രദ്ധയാണ് മെഗാ പ്രമോഷന്‍ വ്യക്തമാക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആകര്‍ഷകമായ വിലകള്‍, ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകള്‍, ലോയല്‍റ്റി ആനുകൂല്യങ്ങള്‍, സൗകര്യപ്രദമായ പേയ്‌മെന്റ് സംവിധാനങ്ങള്‍, എക്സ്റ്റന്‍ഡഡ് വാറന്റി എന്നിവ ഒരൊറ്റ പ്രമോഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

മെഗാ പ്രമോഷന്റെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ജംബോ ഇലക്ട്രോണിക്‌സ് ഷോറൂം സന്ദര്‍ശിക്കുകയോ ജെഎസ്‌ഡോട്ട്ക്യുഎ വഴി ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തുകയോ ചെയ്യാം.

Share This Article
Leave a Comment
error: Content is protected !!