ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ഇസ്രായേല്‍ തടഞ്ഞതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: ഗാസ മുനമ്പിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ഇസ്രായേല്‍ അധിനിവേശ സേന തടഞ്ഞതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഈ നീക്കം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനവും സമുദ്ര സുരക്ഷയ്ക്കും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും ഭീഷണിയുമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.

city exchange

ഫ്‌ളോട്ടില്ലയിലുള്ള എല്ലാ പങ്കാളികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറയുകയും അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹം അതിന്റെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഖത്തറിന്റെ ആഹ്വാനം മന്ത്രാലയം ആവര്‍ത്തിച്ചന്നു. ഗാസ മുനമ്പിലെ എല്ലാ മേഖലകളിലേക്കും സുരക്ഷിതവും തടസ്സമില്ലാത്തതും സുസ്ഥിരവുമായ മാനുഷിക സഹായം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം കൂടുതല്‍ ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!