ദുബൈ തീപിടിത്തമുണ്ടായത് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത്

Web Desk
1 Min Read

ദുബൈ: ദേരയില്‍ തീപിടുത്തമുണ്ടായത് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത്. ദേര നായിഫില്‍ താമസ സ്ഥലത്തെ വന്‍ തീപിടുത്തത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പതിനാറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

city exchange

മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37), ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.

ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദുബൈയിലെ ഇടമാണ് ദേര. ഫ്രിജ് മുറാര്‍, അല്‍ റാസ്, നായിഫ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം താമസത്തിനായി സ്ഥലം കണ്ടെത്തുന്നത് ദേരയില്‍ ആണ്.

- Advertisement -
Ad image

ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാന്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവരും ഇവിടെ ഉണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ശേഷമായിരുന്നു കെട്ടിടത്തില്‍ നിന്നും വലിയ രീതിയില്‍ പുക ഉയര്‍ന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തില്‍ നിന്ന് തീ ഉയര്‍ന്നെങ്കിലും ഇത്രയും വലിയ അപകടം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു.

തീപിടിത്തം അറിഞ്ഞ് സംഭവ സ്ഥലത്ത് നിരവധി പേര്‍ തടിച്ചു കൂടി. ആളുകള്‍ തിങ്ങിക്കൂടിയതോടെ പൊലിസ് സുരക്ഷാ സംവിധാനം ശക്തമാക്കി. ഈ വഴി പോകുന്ന വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. അഗ്നിബാധയുടെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പൊലിസ് തടഞ്ഞു. ചിലരുടെ മൊബൈല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു എ ഇയില്‍ അപകടങ്ങളുടെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണ്. അഗ്നിബാധയുടെ വിവരങ്ങള്‍ പൊലീസ് വൈകിയാണ് പുറത്തുവിട്ടത്.

Share This Article
Leave a Comment
error: Content is protected !!