ആദരവും സ്വീകരണവും നടത്തി

Web Desk
1 Min Read

ആലുവ: അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തു വര്‍ഷം കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് ആയിരുന്ന പി ജെ സുനില്‍ കുമാറിനെ ആദരിക്കലും പുതിയ മണ്ഡലം പ്രസിഡന്റായി നിയമിക്കപ്പെട്ട ലിസി സെബാസ്റ്റ്യന് സ്വീകരണം നല്‍കുകയും ചെയ്തു.

city exchange

എടയപ്പുറം മില്ലുപടി ജംഗ്ഷനില്‍ നടന്ന സമ്മേളനം ആലുവ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉല്‍ഘാടനം ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ് ആദരിക്കല്‍ നടത്തി. മണ്ഡലം പ്രസിഡന്റ് എം എ കെ നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി വി എല്‍ദോസ് മുഖ്യപ്രഭാഷണം നടത്തി.

കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, കമ്മത്ത് മുതലാളി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിന്റോ പി ആന്റു, ജിന്‍ഷാദ് ജിന്നാസ്, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ അജിത്ത് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്‌ലം, തോപ്പില്‍ അബു, മുഹമ്മദ് ഷെഫീക്ക്, ബാബു കൊല്ലംപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അസര്‍, ജോണി ക്രിസ്റ്റഫര്‍, അച്ചാമ്മ സ്റ്റീഫന്‍, ഇജാസ് അലി, പഞ്ചായത്ത് മെമ്പര്‍ ഷാഹിദ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!