പാര്‍ലമെന്റ് സമിതി നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണം: ഐ സി എഫ്

Web Desk
1 Min Read

ദുബൈ: ഗള്‍ഫ് മേഖലയിലേക്കുള്ള ഉയര്‍ന്ന വിമാനടിക്കറ്റ് കുറയ്ക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി നിര്‍ദ്ദേശത്തെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള ശ്രമം ഉണ്ടാകണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.

city exchange

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് സാധാരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിനപ്പുറമായി വിവിധ സന്ദര്‍ഭങ്ങളില്‍ മാറുകയാണ്. ഈ സെക്ടറില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയും വിദേശ വിമാനക്കമ്പനികള്‍ക്കടക്കമുള്ളക്ക് അനുമതി നല്‍കിയും കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചും പ്രശ്‌നത്തെ പരിഹരിക്കാനാവും.

വിദേശത്തുവച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ലളിതമാക്കുക, കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സമഗ്രമായ പദ്ധതി നടപ്പാക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ തന്റേതല്ലാത്ത കാരണത്താല്‍ ജയില്‍ ശിക്ഷ അടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടുന്നവരുടെ ചെറിയ പിഴത്തുക നല്‍കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ സി ഡബ്ല്യു എഫ്) ഉപയോഗിക്കുക, അനധികൃത റിക്രൂട്‌മെന്റ് ഏജന്‍സികളെ തടയാനായി പരിശോധനയും ശിക്ഷാനടപടികളും കര്‍ശനമാക്കുക തുടങ്ങിയ പ്രധാന വിഷയങ്ങളും പാര്‍ലിമെന്റ് സ്ഥിരം സമിതിയുടെ ശുപാര്‍ശയില്‍ പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വേഗത്തിലുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.

TAGGED:
Share This Article
Leave a Comment
error: Content is protected !!