UAE
കേന്ദ്ര ബജറ്റ്: പ്രവാസികളോടുള്ള അവഗണന തുടരുന്നു
അബുദാബി: പ്രവാസികളെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങളെ പൂര്‍ണമായും അവഗണിച്ച ബജറ്റാണ് എന്‍ ഡി എ സര്‍ക്കാരിന്റെ ഈ വര്‍ഷത്തേതെന്ന് അബുദാബി പി സി എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിമാനയാത്രാ നിരക്ക് വര്‍ധന, പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, പ്രവാസി പുനരധിവാസ പദ്ധതികള്‍ തുടങ്ങി വര്‍ഷങ്ങളായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്കാത്ത ബജറ്റിനെതിരെ മുഴുവന്‍ പ്രവാസിസംഘടനകളും ഒന്നിച്ചു സമരത്തിനിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരളത്തെയും പ്രത്യേകിച്ച് പ്രവാസികളെയും തീര്‍ത്തും അവഗണിച്ച കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനം പൊതുജനം തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മന്‍സൂര്‍ അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ കോതച്ചിറ, യു കെ സിദ്ധീഖ്, ഇസ്മായില്‍ നാട്ടിക, ഉസ്മാന്‍ കാരശ്ശേരി, ജലീല്‍ കടവ്, മുഹമ്മദ് സാഹിബ് തൊളിക്കോട്, ഐ പി അബ്ബാസ് എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് കല്ലന്‍ സ്വാഗതവും അലി തവനൂര്‍ നന്ദിയും പറഞ്ഞു.