തുടര്‍ച്ചയായ ഏഴാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം ഹമദ്

Web Desk
1 Min Read

ദോഹ: ബിസിനസ്സ് ട്രാവല്‍ മേഖലയിലെ അഭിമാനകരമായ അംഗീകാരം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്. അസാധാരണമായ ഉപഭോക്തൃ സേവനവും യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി എയര്‍പോര്‍ട്ട് അനുഭവവും നല്‍കുന്നതിനുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് പുരസ്‌ക്കാരം.

city exchange

ഗ്ലോബല്‍ ട്രാവലേഴ്സ് ജിടി ടെസ്റ്റ്ഡ് റീഡര്‍ സര്‍വേ അവാര്‍ഡുകളില്‍ നിന്ന് തുടര്‍ച്ചയായി ഏഴാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍-മസ് പറഞ്ഞു. യാത്രക്കാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും നിറവേറ്റുന്നതിനും. മികവിനോടുള്ള പ്രതിബദ്ധതയെ പ്രചോദിപ്പിച്ചുകൊണ്ട് സ്ഥിരമായി തങ്ങള്‍ക്ക് വോട്ട് ചെയ്ത ഗ്ലോബല്‍ ട്രാവലറിന്റെ വായനക്കാര്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് ട്വീറ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!