ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെത്തുന്നത്. ഞായറാഴ്ച ഉപരാഷ്ട്രപതി ഖത്തറിലെത്തും.

city exchange

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദ നയതന്ത്ര ബന്ധത്തിന് അടുത്ത വര്‍ഷത്തോടെ അരനൂറ്റാണ്ട് പൂര്‍ത്തിയാകും. ഇത് ഇരുരാജ്യങ്ങളും ആഘോഷിക്കുന്നുണ്ട്. വ്യാപാരം, സുരക്ഷ, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ ഇരുരാജ്യവും മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 15 ബില്യന്‍ യു എസ് ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്.

ഉപരാഷ്ട്രപതിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും. കഴിഞ്ഞ മാസം 29ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ടെലിഫോണില്‍ സംസാരിച്ച് ലോകകപ്പിന് ആശംസകള്‍ നേര്‍ന്നിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!