എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണം: രാഹുല്‍ ഗാന്ധി

Web Desk
1 Min Read

മലപ്പുറം: എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനം സംസ്ഥാന തലത്തില്‍ തന്നെ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി. കെപിസിസി നേതൃത്വത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്.

city exchange

ഇന്ന് രാവിലെ കരിപ്പൂര്‍ എത്തിയ രാഹുല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സംസാരിച്ചു. നേതൃത്വത്തിനെതിരേ വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രവര്‍ത്തക സമിതി അംഗം കെ.സി.വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ രാവിലത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ പരിപാടികള്‍ക്കായി യാത്ര തിരിച്ചു. ഉച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.ഇന്ന് സംസ്ഥാനത്ത് തങ്ങുന്ന രാഹുല്‍ വ്യാഴാഴ്ച രാവിലെ ഡല്‍ഹിക്ക് മടങ്ങും.

Share This Article
Leave a Comment
error: Content is protected !!