

ആലുവ: പ്ലസ് വണ്‍ അഡ്മിഷന്‍ ഓണ്‍ലൈനായി ചെയ്തപ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പേരുകള്‍ അബദ്ധത്തില്‍ തെറ്റായി രേഖപ്പെടുത്തി അലോട്ട് ആയ സ്‌കൂളികളില്‍ അഡ്മിഷന്‍ എടുക്കുവാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ തന്നെ സ്വയംഭരണ സ്ഥാപനങ്ങളുടെ പേരില്‍ വന്ന തെറ്റു തിരുത്തി അലോട്ട് ആയ സ്‌കൂളുകളില്‍ തന്നെ അഡ്മിഷന്‍ എടുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തയച്ചു.

എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയിട്ടും അലോട്ട് ആയ സ്‌കൂളുകളില്‍ അഡ്മിഷനെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി.
