

വാഷിങ്ടണ്‍: വില്‍ക്കുന്നോന്ന് ട്വിറ്ററിനോട് ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സ് ഉടമയായ ടെസ്ല മേധാവി ചെറിയ വിലയൊന്നുമല്ല ട്വിറ്ററിനോട് പറഞ്ഞത്. നിലവില്‍ ട്വിറ്ററില്‍ ഓഹരിയുള്ള ഇലോണ്‍ മാസ്‌ക് 41 ബില്യന്‍ ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ കൂട്ടിയാല്‍ ഏകദേശം മൂന്നു ലക്ഷം കോടി രൂപ) ആണ് ട്വിറ്ററിന് വിലയിട്ടിരിക്കുന്നത്.

ഓഹരിയുടമകള്‍ക്ക് ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4125 രൂപ) ലഭിക്കുമെന്നാണ് കണക്ക്. മികച്ച വിലയാണ് താന്‍ പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ വില്‍പ്പന നടത്തണമെന്നും മസ്‌ക് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാകാന്‍ മസ്‌ക് വിസമ്മതിച്ചതായി ട്വിറ്റര്‍ സി ഇ ഒ പരാഗ് അഗ്രവാള്‍ അറിയിച്ചു.
മൂന്ന് ബില്യന്‍ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. ട്വിറ്ററില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.

