

പാലക്കാട്: എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ (47) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു. ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ സുബൈര്‍ പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബൈക്ക് ഇടിച്ചു വീഴ്ത്തിയാണ് ആക്രമിച്ചത്. രണ്ടു കാറുകളിലെത്തി സംഘമാണ് കൊലപ്പെടുത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്നും വീണു പരിക്കേറ്റിട്ടുണ്ട്.

വിഷു ദിവസം അക്രമം നടത്തിയത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്ന് മലമ്പുഴ എം എല്‍ എ എ പ്രഭാകരന്‍ കുറ്റപ്പെടുത്തി.
സുബൈറിനെ കൊലപ്പെടുത്തിയ ആക്രമികള്‍ അദ്ദേഹത്തിന്റെ പിതാവിനെ ആക്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സുബൈറിനെ ലക്ഷ്യമിട്ടാണ് എത്തിയതെന്നാണ് സൂചന. രണ്ടു കാറിലെത്തിയ ആക്രമികള്‍ ആക്രമണ ശേഷം ഒരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിയാണ് സുബൈര്‍. നേരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് സുബൈറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.
അതിനിടെ അക്രമി സംഘം സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ച കാര്‍ കണ്ടെത്തി. കെ എല്‍ 11 എ ആര്‍ 641 എന്ന നമ്പറിലുള്ള ഹ്യുണ്ടായി ഇയോണ്‍ കാറാണ് കണ്ടെത്തിയത്. നേരത്തെ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാര്‍. അക്രമിക്കാനെത്തിയ സംഘം േ്രഗ കളര്‍ വാഗണ്‍ ആറിലാണ് രക്ഷപ്പെട്ടത്.
സംഭവ സ്ഥലത്ത് മൂന്ന് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

