ഉത്തരാഖണ്ഡില്‍ ബി ജെ പി മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Web Desk
1 Min Read

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വനം- പരിസ്ഥിതി- തൊഴില്‍ വകുപ്പ് മന്ത്രി ഹരക് സിംഗ് റാവത്തിനെ ബി ജെ പിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറു വര്‍ഷത്തേക്ക് പാര്‍ട്ടി പുറത്താക്കി. അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാണിച്ചാണ് നടപടി.

city exchange

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ ഗുര്‍മിത് സിംഗ് റാവത്തിനെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്തു. ഇതോടെ വനം- പരിസ്ഥിതി- തൊഴില്‍ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായിരിക്കും.

ഏതാനും ആഴ്ചകളായി മന്ത്രി ഹരക് സിംഗ് റാവത്തും ഉത്തരാഖണ്ഡ് സംസ്ഥാന ബി ജെ പി നേതൃത്വവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കൊട്ഡ്വാറില്‍ മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ ഇവിടെ നിന്നുള്ള എം എല്‍ എ കൂടിയായ റാവത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഏതറ്റംവരെ പോയാലും കോട്ഡ്‌വാറില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുമെന്നാണ് റാവത്ത് പ്രഖ്യാപിച്ചത്. റാവത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ബി ജെ പി മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!