വിപിഎസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ വിജയാഘോഷം

Web Desk
1 Min Read

കൊച്ചി: ജന്മനാ ശ്രവണശേഷിയില്ലാത കുട്ടികള്‍ക്ക് വിപിഎസ് ലേക്ഷോര്‍ നടത്തിയ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ വിജയം പ്രശസ്ത നടന്‍ രമേശ് പിഷാരടിക്കൊപ്പം കുട്ടികള്‍ ആഘോഷിച്ചു.

city exchange

ലേക്ഷോറിന്റെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് അര്‍ഹതപ്പെട്ട ആറു കുട്ടികള്‍ക്ക് സര്‍ജറി നടത്തിയത്. ‘സ്‌നേഹസ്വരം’ എന്ന സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. പൂര്‍ണമായും വിജയകരമായ ശസ്ത്രക്രിയയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂര്‍ത്തിയായി. തുടര്‍ന്നുള്ള ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും വിപിഎസ് ലേക്ഷോര്‍ സൗജന്യമായി നല്‍കും.

ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, സീനിയര്‍ കണ്‍സള്‍ട്ടന്റും ഇഎന്‍ടി വിഭാഗ മേധാവിയുമായ ഡോ. ഇടിക്കുള കെ മാത്യൂസ്, പ്രശസ്ത നടന്‍ രമേശ് പിഷാരടി, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എച്ച് രമേശ്, സീനിയര്‍ രജിസ്ട്രാറും കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനുമായ ഡോ. ലക്ഷ്മി രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു.

- Advertisement -
Ad image

ലേക്ഷോറിന്റെ ‘സ്‌നേഹസ്വരം’ പദ്ധതിയുടെ ഭാഗമാകുവാന്‍ താത്പര്യമുള്ള ഏതൊരു വ്യക്തിയോടും സംഘടനയോടും സഹകരിക്കുവാന്‍ തയ്യാറാണെന്ന് വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അറിയിച്ചു. നല്ല കാര്യങ്ങളില്‍ പങ്കുചേരുന്നത് മനുഷ്യന്റെ കര്‍ത്തവ്യമാണ്. വിപിഎസ് ലേക്ഷോറിന്റെ ഈ സത്പ്രവൃത്തിക്കൊപ്പം നില്‍ക്കുവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും തുടര്‍ന്നും പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും പ്രമുഖ നടന്‍ രമേശ് പിഷാരടി അറിയിച്ചു.

കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനായ ഡോ. ലക്ഷ്മി രഞ്ജിത്തും ഓഡിയോളജിസ്റ്റ് ജെനീഷയും നടത്തിയ ഓടിറ്ററി വെര്‍ബല്‍ തെറാപ്പി ടെസ്റ്റില്‍ സര്‍ജറി നടത്തിയ ആറു കുട്ടികളും നന്നായി പ്രതികരിച്ചതിന് സദസ്സ് കൈയടിച്ചു.

Share This Article
Leave a Comment
error: Content is protected !!