മീഡിയ സിറ്റി സിനിമ, ടെലിവിഷന്‍, മാധ്യമ പുരസ്‌കാര വിതരണം ഡിസംബര്‍ 21ന്

Web Desk
3 Min Read

തിരുവനന്തപുരം: മീഡിയ സിറ്റിയുടെ ഒമ്പതാമത് സിനിമ, ടെലിവിഷന്‍, മാധ്യമ പുരസ്‌കാര വിതരണവും ചലച്ചിത്ര നടന്‍ നെടുമുടി വേണു അനുസ്മരണവും ഡിസംബര്‍ 21 ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളില്‍ (വി ജെ ടി. ഹാള്‍) നടക്കും.

city exchange

പന്ത്രണ്ട് ഭാഷകളില്‍ പതിമൂന്ന് വേഷങ്ങളില്‍ വിതുര സുധാകരന്‍ അവതരിപ്പിച്ച് ലോക റെക്കോര്‍ഡ് നേടിയ ഏകത നാടക അവതരണം, ശിവമുരളിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ, ഗാനവിരുന്ന്, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം എന്നിവ രാവിലെ ഒന്‍പത് മണി മുതല്‍ നടക്കും.

മീഡിയ സിറ്റി ചെയര്‍മാന്‍ വി സുരേന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍, ചലച്ചിത്ര സംവിധായകരായ ടി എസ് സുരേഷ് ബാബു, തുളസിദാസ്, നിര്‍മാതാവ് കല്ലിയൂര്‍ ശശി, ക്യാമറാമാന്‍ അനില്‍ ഗോപിനാഥ് എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും. കോവിഡ് കാലഘട്ടത്ത് ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെയും ആദരിക്കും.

- Advertisement -
Ad image

കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് പാലോട് രവി, ഫിയൂക് പ്രസിഡന്റ് കെ വിജയകുമാര്‍, വേള്‍ഡ് റെക്കോര്‍ഡ് ഓഫീസര്‍ ഷെറീഫ ഹനീഫ, അഡ്ജുഡിക്കേറ്റര്‍ വിവേക് ആര്‍ നായര്‍, കരമന ജയന്‍, പാളയം രാജന്‍,
മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മനു സി കണ്ണൂര്‍, ജനറല്‍ മാനേജര്‍ ഡോ. ആര്‍ വേലായുധന്‍ തുടങ്ങിയവര്‍ സംസാരിക്കും.

സിനിമ, ടെലിവിഷന്‍, മാധ്യമ പുരസ്‌കാര ജേതാക്കള്‍: മികച്ച സിനിമ: പത്തൊമ്പതാം നൂറ്റാണ്ട്, നിര്‍മാതാവ്: ഗോകുലം ഗോപാലന്‍, മികച്ച സംവിധായകന്‍: വിനയന്‍ (പത്തൊമ്പതാം നൂറ്റാണ്ട്), മികച്ച നടന്‍: കുഞ്ചാക്കോ ബോബന്‍ (സിനിമ: ന്നാ താന്‍ കേസ് കൊട്), മികച്ച നടി: ഗായത്രി ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്), സംഗീത സംവിധായകന്‍: ഔസേപ്പച്ചന്‍ (ചിത്രം: എല്ലാം ശരിയാകും), ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (ചിത്രം: രണ്ട്),
സഹനടന്‍: ജയന്‍ ചേര്‍ത്തല (ഇ എം ഐ), സഹ നടി: ആര്യ സലീം (കാസിമിന്റെ കടല്‍), കാലിക പ്രസക്തിയുള്ള സിനിമ: കാസിമിന്റെ കടല്‍ (നിര്‍മാതാവ്: ടി എസ് ജയകുമാര്‍, സംവിധാനം: ശ്യാമപ്രസാദ്), സമകാലീന പ്രസക്തിയുള്ള സിനിമ: മാടന്‍ (സംവിധാനം: ആര്‍ ശ്രീനിവാസന്‍), സിനിമ പി ആര്‍ ഒ: റഹിം പനവൂര്‍.

മികച്ച സീരിയല്‍: സസ്നേഹം, മികച്ച സീരിയല്‍ സംവിധായകന്‍: ശ്രീജിത്ത് പലേരി, ജനപ്രിയ സീരിയല്‍ സംവിധായകന്‍: ആദിത്യന്‍, നടന്‍: യദൂകൃഷ്ണന്‍, നടി: ചിപ്പി രഞ്ജിത്ത്, സഹനടന്‍: ഫൈസല്‍ റാസി, സഹനടി: അശ്വതി ചാന്ദ്കിഷോര്‍, തിരക്കഥ: ബിനു നാരായണന്‍, സ്വഭാവ നടന്‍: ദിനേശ് പണിക്കര്‍, കോമഡി സീരിയല്‍- സുരഭിയും സുഹാസിനിയും, അമേസിങ് ആര്‍ട്ടിസ്റ്റ്: അവന്തിക മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി തിരുമല, ഹാസ്യകൈരളി പുരസ്‌കാരം: സൂര്യ രാജ്, രഞ്ജിത്ത് രസിക, രഞ്ജിഷ് കല്ലാമം, ശിവമുരളി.

മാധ്യമ ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍: ജോസി ബാബു (മാതൃഭൂമി കോട്ടയം), മോഹന്‍ ദാസ് എന്‍ എസ് (മാധ്യമം), ശിവകൈലാസ് (ജന്മഭൂമി ), കോവളം സതീഷ് (കേരളകൗമുദി), ജി അരുണ്‍ (മംഗളം), രമ്യ ഹരികുമാര്‍ (മാതൃഭൂമി കോഴിക്കോട്), വി എസ് രഞ്ജിത്ത് (24 ന്യൂസ്), അരുണ്‍ കുമാര്‍ ആര്‍ (ജനം ടി വി).

കാവ്യശ്രീ പുരസ്‌കാരം: കെ എസ് രാധാകൃഷ്ണന്‍, കര്‍മരത്‌ന പുരസ്‌കാരം: ഡോ. ആനന്ദന്‍ മാര്‍ത്താണ്ഠ പിള്ള, ഡോ. ഷിബു സ്റ്റാലിന്‍, ഡോ. ഷാജി ലാല്‍, ഡോ. സുശീലന്‍ എല്‍, ഡോ. ഇന്ദുലേഖ, ഡോ. ആനന്ദ് പിള്ള, ഡോ. സിമി എസ് ആറാടന്‍.

Share This Article
Leave a Comment
error: Content is protected !!