ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പും പഠനക്ലാസ്സും സംഘടിപ്പിച്ചു

Web Desk
1 Min Read

രാമന്തളി: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനു പുറപ്പെടുന്ന ഹജ്ജാജിമാര്‍ക്ക് വ്യത്യസ്ഥയിടങ്ങളില്‍ ഊഷ്മളമായ യാത്രയയപ്പും പഠന ക്ലാസ്സും സംഘടിപ്പിച്ചു.

city exchange

രാമന്തളി ശാഖാ മുസ്‌ലിം ലീഗിന്റെ കീഴിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ ശാഖ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ചിറയില്‍ അശ്‌റഫ് സ്വാഗതവും ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ നസീര്‍ നന്ദിയും പറഞ്ഞു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുന്നാസര്‍ അഹ്‌സനവി ക്ലാസ്സ് എടുത്തു. ജമാഅത്ത് അസിസ്റ്റന്റ് ഖത്തീബ് ഇബ്രാഹിം മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

ജമാഅത്ത് കമ്മിറ്റിയുടെ ചടങ്ങില്‍ പ്രസിഡണ്ട് സി എം ടി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. ജനറല്‍ സെകട്ടറി കെ കെ സി അബ്ദുല്ല സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് സൈതലവി കോയ തങ്ങള്‍ ബുഖാരി, ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സദര്‍ മുഅല്ലിം അബ്ദുല്‍ ഗഫൂര്‍ നദ്വി ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ റഹ്മാന്‍ ദാരിമി ക്ലാസ്സ് എടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!