

കോഴിക്കോട്: ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന റിവാഡിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോഴിക്കോട് മാങ്കാവില്‍ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. റിവാഡ് സംസ്ഥാന പ്രസിഡന്റ് ശബീര്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു.

സിറാജ് ചേലേമ്പ്ര, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി സെയ്തുട്ടി, ശുറൈബ് പി ടി, ശമല്‍ പൊക്കുന്ന്, അസ്ലം എം ജി നഗര്‍, അഫ്സല്‍ പട്ടേല്‍ത്താഴം, ഖബ്ബാബ് ബീരാന്‍, ഹമീദ് പെരിങ്ങാവ്, ശിഹാബ് കൂടരഞ്ഞി, നസീമ പി കെ, സഫിയ നല്ലളം എന്നിവര്‍ പ്രസംഗിച്ചു.
