
പയ്യന്നൂര്‍: രാമന്തളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം പി എം ശുഹൈബയെ ഗ്രാമസഭയില്‍ വാര്‍ഡിലുള്ള ആശാ വര്‍ക്കര്‍മാര്‍ സ്‌നേഹാദരവ് നല്‍കി ആദരിച്ചു. സരസ്വതി ജനാര്‍ദ്ദനന്‍, സി ലളിത എന്നിവര്‍ നേതൃത്വം നല്‍കി.

കുടുംബശ്രീ അംഗങ്ങളും മറ്റും പങ്കെടുത്ത ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ അധ്യക്ഷയായി. പങ്കെടുത്തവര്‍ക്ക് ശുഹൈബ നന്ദി സൂചകമായി സമ്മാനങ്ങള്‍ കൈമാറി. ശുഹൈബ സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ബിന്ദു നീലകണ്ഠന്‍, ക്ഷേമ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ദിനേശന്‍, ആസൂത്രണ സമിതി അംഗം കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജൂനിയര്‍ ഹെത്ത് ഇന്‍സ്‌പെക്ടര്‍ ആതിര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
