നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് കോഴിക്കോടിനെ നന്മയുടെ നഗരമാക്കുന്നത്: ഡോ. ബീനാ ഫിലിപ്പ്

Web Desk
1 Min Read

കോഴിക്കോട്: എല്ലാ നല്ല കാര്യങ്ങള്‍ക്കും പലപ്പോഴും തുടക്കം കുറിക്കുന്നത് കോഴിക്കോടു നിന്നാകുന്നതു കൊണ്ടാണ് കോഴിക്കോട് നന്മയുടെ നഗരമായി മാറുന്നതെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെയും ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഗള്‍ഫില്‍ ചിത്രീകരിച്ച വില്ക്കാനുണ്ട് സ്വപ്നങ്ങള്‍ ചലച്ചിത്രത്തിന്റെ നാല്പതാം വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

city exchange

ഇതാണ് നാല്പത് വര്‍ഷം മുന്‍പത്തെ ഒരു സിനിമയെ പോലും ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കോഴിക്കോടിന്റെ സൗഹൃദ ലോകം താല്പര്യം കാണിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഡോ. വര്‍ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു.
പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥി ആയി. ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കുന്ന
ചലച്ചിത്ര പഠന കേന്ദ്രം ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

വില്ക്കാനുണ്ട് സ്വപ്നങ്ങളുടെ സഹ സംവിധായകന്‍ പുരുഷന്‍ കടലുണ്ടി, ഗാനരചയിതാവ് പി പി ശീധരനുണ്ണി, ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരായ സി ശിവപ്രസാദ്, പി പ്രജിത്ത്, എ വി ഫര്‍ദിസ്, വി എം വിജയന്‍ കുരിക്കള്‍, ഗോപിനാഥ് ചേന്നര എന്നിവര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ മേയര്‍ ബീന ഫിലിപ്പും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വിതരണം ചെയ്തു. കെ ടി വാസുദേവന്‍ പുരസ്‌ക്കാര ജേതാക്കളെ പൊന്നാടയണിയിച്ചു. എം പി കുഞ്ഞാമു ഉപഹാര സമര്‍പ്പണം നടത്തി.

നവീന സുഭാഷ്, ദീനല്‍ ആനന്ദ്, എം ഷംസുദ്ധീന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സംഘാടക സമിതി സെക്രട്ടറി മുരളീ ബേപ്പൂര്‍ സ്വാഗതവും കണ്‍വീനര്‍ എസ് എം രാജേഷ് നന്ദിയും പറഞ്ഞു.

മുഹമ്മദ് ബഷീറും ജാഫര്‍ കോഴിക്കോട്ടും സംഘടിപ്പിച്ച കരാക്കെ ഗാനമേളയും വില്ക്കാനുണ്ട് സ്വപ്നങ്ങള്‍ സിനിമയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!