നാടന്‍ പന്തുകളി ജേഴ്‌സി പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: കോട്ടയം നേറ്റീവ്‌ബോള്‍ അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ആരവം 2023 നാടന്‍ പന്തുകളി ടൂര്‍ണമെന്റിന്റെ ജേഴ്സി പ്രകാശനം ഇന്‍കാസ് ഖത്തര്‍ കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

city exchange

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, ശ്രീജിത്ത് നായര്‍, ജോര്‍ജ് അഗസ്റ്റിന്‍, സോണി, ജീസ് ജോസഫ്, ഷാഹിദ്, ജില്ലാ ഭാരവാഹികളായ അജറ്റ് എബ്രഹാം, ലിയോ, ജോബി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

പുതുപ്പള്ളി ടീമിന് വേണ്ടി സിനുവും പാമ്പാടി ടീമിന് വേണ്ടി ഷിനുവും കുഴിമറ്റം ടീമിനുവേണ്ടി നിതിനും ആലംപള്ളി ടീമിനുവേണ്ടി സതീഷും ജേഴ്‌സികള്‍ ഏറ്റുവാങ്ങി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!