ഇമാം ശാഫിഈ അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് സമര്‍പ്പിച്ചു

Web Desk
2 Min Read

കൊളത്തൂര്‍: കൊളത്തൂര്‍ ഇര്‍ശാദിയ്യ: അല്‍ അര്‍ശദി കോളജ് ഓഫ് ഇസ്ലാമിക് തിയോളജിയുടെ പ്രഥമ ഇമാം ശാഫിഈ അവാര്‍ഡ് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മുഹിയിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് സമര്‍പ്പിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് അര്‍ശദി തര്‍ശീഹ് ക്യാമ്പിനോട് അനുബന്ധിച്ച് കൊളത്തൂരില്‍ നടന്ന സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളാണ് സമ്മാനിച്ചത്.

city exchange

സമസ്ത കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ എസ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം അധ്യക്ഷത വഹിച്ചു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, അലവി സഖാഫി കൊളത്തൂര്‍, എ സി ഇബ്‌റാഹീം മുസ്ലിയാര്‍ പാങ്ങ്, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, പി എസ് കെ ദാരിമി എടയൂര്‍, പല്ലാര്‍ ഹസന്‍ ബാഖവി, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി, നാട്ടിക ഉമര്‍ ഹാജി, ഉബൈദ് ഹാജി അറക്കല്‍, ഇ എച്ച് മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി വറ്റലൂര്‍, എ സി കെ പാങ്ങ്, പി വി സൈതലവി സഖാഫി, ഗഫൂര്‍ എടയൂര്‍, അബ്ദു ഹാജി പുത്തനങ്ങാടി, എം ടി ഹംസ ഹാജി, വി വി എ അസീസ് ഹാജി പ്രസംഗിച്ചു.

ദിശ തെറ്റിയുള്ള വായനയും എഴുത്തും വിപത്തുകള്‍ ഉണ്ടാക്കും: കോടമ്പുഴ ബാവ മുസ്ലിയാര്‍

കൊളത്തൂര്‍: ദിശ തെറ്റിയുള്ള വായനയും എഴുത്തും വിപത്തുകള്‍ ഉണ്ടാക്കുമെന്ന് ഗ്രന്ഥകാരനും വാഗ്മിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ പറഞ്ഞു.സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മുഹിയിസ്സുന്ന
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് കൊളത്തൂര്‍ ഇര്‍ശാദിയ്യ: അല്‍ അര്‍ശദി കോളജ് ഓഫ് ഇസ്ലാമിക് തിയോളജിയുടെ പ്രഥമ ഇമാം ശാഫിഈ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

വായനക്ക് ഇസ്ലാം പ്രത്യേകം സ്ഥാനം നല്‍കിയിട്ടുണ്ട്. ഖുര്‍ആന്റെ ഒന്നാമത്തെ സന്ദേശം തന്നെ വായിക്കുക എന്നതാണ്. പേനയെക്കുറിച്ചും വായനയെക്കുറിച്ചും പ്രതിപാദിച്ചാണ് ഖുര്‍ആന്‍ അവതീര്‍ണമായത്. അലക്ഷ്യമായ വായന ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!