മലയാളി യുവതിക്ക് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ്

Web Desk
1 Min Read

കാലിഫോര്‍ണിയ: യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും മലയാളി വിദ്യാര്‍ഥിനി കെമിസ്ട്രി ആന്റ് കെമിക്കല്‍ ബയോളജിയില്‍ ഡോക്ടറേറ്റ് നേടി. ചേന്ദമംഗലൂര്‍ സ്വദേശിനി നിവിന്‍ മോതിയാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ ഇമ്പിച്ചി മോതിയുടേയും ജമീല ടീച്ചറുടേയും മകളാണ്.
ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സിയും പ്ലസ് ടുവും കഴിഞ്ഞ നിവിന്‍ മുംബൈയിലെ യു എം ഡി എ ഇ സി ബി എസില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. തുടര്‍ന്ന് ബംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ്, ജവഹര്‍ലാന്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സമ്മര്‍ പ്രൊജക്ടുകളും പൂര്‍ത്തിയാക്കി.
അഡ്വാന്‍ഡ് സ്‌പെക്ട്രോസ്‌കോപിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രോട്ടീന്‍ തന്മാത്രകളെ കുറിച്ച് നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് എം എ ഇക്കണോമിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ഐവിന്‍ മോതി സഹോദരിയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!