
കൊച്ചി: ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും സംയുക്തമായി വിടാല്‍ ഹെല്‍ത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിയിലെ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് റീജിയണല്‍ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ 80-ാം ഫൗണ്ടേഷന്‍ ദിനാചരണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കാക്കനാട് സണ്‍റൈസ് ആശുപത്രിയും ക്യാമ്പില്‍ പങ്കാളിത്തം നല്‍കി.

നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ സൗജന്യ വൈദ്യപരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നല്‍കി. സണ്‍റൈസ് ആശുപത്രിയിലെ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഷിഖ ഷെല്ലി മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉദയകുമാര്‍ സി കെ, റീജിയണല്‍ മാനേജര്‍ വിമലേഷ് വി എന്നിവര്‍ പങ്കെടുത്തു.
ഇടപ്പള്ളി ഡി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രി റീജിയണല്‍ മാനേജര്‍ എയ്‌ജോ ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ അനൂപ് കെ കെ, കാക്കനാട് സണ്‍റൈസ് ആശുപത്രി ഡെപ്യൂട്ടി മാനേജര്‍ ഹരിപ്രിയ എം ആര്‍, വിടാല്‍ ഹെല്‍ത്ത് നെറ്റ്വര്‍ക്ക് മാനേജര്‍ അനന്ദു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

