ബലിപെരുന്നാളിന് വിദ്യാലയങ്ങള്‍ക്ക് രണ്ട് ദിവസം അവധി നല്‍കണം: കെ എ എം എ

Web Desk
1 Min Read

കൊച്ചി: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച തീരുമാനിച്ചിരിക്കുന്നതിനാല്‍ പ്രധാനപ്പെട്ട പ്രാര്‍ഥനാ ദിവസമായ വെള്ളിയാഴ്ച കൂടി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്ന് കേരള അറബിക് മുന്‍ഷിസ് അ സോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദീന്‍ ആവശ്യപ്പെട്ടു

city exchange

വിദ്യാര്‍ഥികള്‍ക്ക് ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനും പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിനും വിദൂര ജില്ലകളിലുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും വെള്ളിയാഴ്ച കൂടി അവധി നല്‍കണം.

അവധിക്ക് പകരമായി നിശ്ചയിച്ചിട്ടുള്ള ജൂലൈ 1 ശനിയാഴ്ച പ്രവര്‍ത്തി ദിനം അല്ലാത്ത മറ്റൊരു ശനിയാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും ക്യു ഐ പി മീറ്റിങ്ങിലും വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയ നിവേദനത്തിലും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!