

തൃശൂര്‍: യുവത ബുക്ക് ഹൗസിന്റെ 1921 മലബാര്‍ സമരം അഞ്ചാം വാല്യത്തിന്റെ പ്രകാശനം ജൂണ്‍ 25 ഞായറാഴ്ച തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന പരിപാടിയില്‍ സച്ചിദാനന്ദന്‍ പ്രകാശനം നിര്‍വഹിക്കും.

ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി, പി എസ് മനോജ് കുമാര്‍, ഒ രാധിക, എം അബ്ദുല്‍ ജബ്ബാര്‍, സല്‍മ അന്‍വാരിയ്യ, ഡോ. സി എ ഫുക്കാര്‍ അലി എന്നിവര്‍ പങ്കെടുക്കും.
