

ആലുവ: ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ ജനറല്‍ബോഡി യോഗം നടത്തി. ആലുവ നിയോജക മണ്ഡലത്തിലെ വിവിധ യൂണിയനുകളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചു നടന്ന യോഗം ഐ എന്‍ ടി യു സി റീജിയണല്‍ പ്രസിഡന്റ് മുഹമ്മദ് സഹീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ബാബു സനി, വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് മുംതാസ് അഷറഫ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, എം ജെ ജോമി തോപ്പില്‍ അബു, ആനന്ദ് ജോര്‍ജ്, എം ഐ ദേവസികുട്ടി, ജിമോന്‍ കൈയ്യാല, ഷാജി പെരുമ്പളം, പോളി ഫ്രാന്‍സിസ്, കെ എ പൗലോസ്, എം എ കുഞ്ഞുമുഹമ്മദ്, യൂസഫ്, അഷീക്ക് എടത്തല, ഷിഹാബുദ്ദിന്‍,
പി ആര് നിര്‍മ്മല്‍ കുമാര്‍, കെ എച്ച് ഷാജി, ഷിജോ തച്ചപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്കൃത സര്‍വ്വകലാശാലയില്‍ സംസ്കൃത സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ രണ്ടാം റാങ്ക് നേടിയ ലിയാ വിനോദ് രാജിനെ ആദരിച്ചു. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റുമാര്‍, റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍, ഫെഡറേഷനുകളുടെ ഭാരവാഹികള്‍, വിവിധ യൂണിയനുകളുടെ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ ഫെഡറേഷനുകളുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ യോഗത്തില്‍ അനുമോദിച്ചു.
