
ദോഹ: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി യും അല്‍ മഖര്‍ സ്ഥാപനങ്ങളുടെ മുഖ്യശില്പിയും സുന്നി നേതാവുമായിരുന്ന ചിത്താരി ഹംസ ഉസ്താദ് മൂന്നാം ആണ്ടനുസ്മരണ സമ്മേളനം ഖത്തറില്‍ സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച ഉച്ചക്ക് 12.45 ന് നടക്കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉത്ഘാടനം ചെയ്യും .


കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്തു വൈസ് പ്രസിഡന്റ് കെ പി അബുബക്കര്‍ മുസ്ലിയാര്‍ പട്ടുവം , അല്‍ മഖര്‍ ജി സി സി ചെയര്‍മാന്‍ മുസ്തഫ ദാരിമി കാടങ്കോട് , ഖത്തര്‍ നാഷണല്‍ ഐ സി എഫ് പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ സമാപന പ്രാര്‍ത്ഥന സംഗമത്തിന് കേരള മുസ്ലിം ജമാഅത്തു ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. നൗഫല്‍ ലത്തീഫി ഇയ്യാട് , യൂസുഫ് സഖാഫി അയ്യങ്കേരി എന്നിവര്‍ ആശംസകള്‍ നേരും.
