

ഭുവനേശ്വര്‍: കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറമോണ്ടല്‍ എക്സ്പ്രസ് ഗുഡ്സുമായി കൂട്ടിയിടിച്ച് അപകടം. അന്‍പതിലേറെ പേര്‍ മരിച്ചു. നിരവധി പേരെ പരുക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കമാന്നാണ് പറയുന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.

കോറമോണ്ടല്‍ എക്സ്പ്രസ് ഗുഡ്സുമായി കൂട്ടിയിടിച്ച് 15 കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം വൈകിട്ട് 7.20ഓടെയാണ് അപകടമുണ്ടായത്.

