

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കാസര്‍ അല്‍ ബഹറില്‍ കൂടിക്കാഴ്ച നടത്തി.
ശൂറ കൗണ്‍സില്‍ സ്പീക്കറെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും യു എ ഇ പ്രസിഡന്റ് സ്വാഗതം ചെയ്യുകയും അദ്ദേഹവുമായി സൗഹാര്‍ദ്ദപരവും സാഹോദര്യപരവുമായ സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.ഖത്തറിനും ജനങ്ങള്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ അല്‍താനിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേരുന്നതായും യു എ ഇ പ്രസിഡന്റ് ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രകീര്‍ത്തിച്ച് യു എ ഇ സന്ദര്‍ശിച്ചതില്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം സന്തോഷം പ്രകടിപ്പിച്ചു.
