Connect with us

Featured

ഖത്തറില്‍ നിന്നും ഉംറക്കു പോയ കുടുംബത്തിലെ മൂന്നുപേര്‍ കാര്‍ മറിഞ്ഞ് മരിച്ചു

Published

on


ത്വാഇഫ്: ഖത്തറില്‍ നിന്ന് ഉംറക്ക് എത്തിയ മലയാളി കുടുംബത്തിലെ ഉമ്മൂമ്മയും രണ്ടു കുട്ടികളും കാര്‍ മറിഞ്ഞ് മരിച്ചു. ത്വാഇഫിലാണ് അപകടമുണ്ടായത്.

പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (ഏഴ്), അഹിയാന്‍ (നാല്), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. ദോഹയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറക്കെത്തിയതായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്.

മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ മുമ്പ് അതീഫിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു.

അപകടത്തില്‍ ഫൈസലിനും ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനും നിസ്സാരപരുക്കുണ്ട്. ഫൈസലിന്റെ ഭാര്യ സുമയ്യ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മൃതദേഹങ്ങള്‍ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍. പരുക്കേറ്റവരേയും അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


error: Content is protected !!