മെസ്സി ബൂട്ടണിയുമ്പോള്‍ ഖത്തറിനും ആവേശം

Web Desk
1 Min Read

പാരീസ്: പാരിസ് സെന്റ് ജെര്‍മനില്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ബൂട്ടണിയുമ്പോള്‍ ഖത്തറിലും ആഹ്ലാദം. റെയിംസിനെതിരെയാണ് പിഎസ്ജിക്ക് വേണ്ടി മെസ്സിയുടെ ആദ്യ മത്സരം. ഇന്ന് ഖത്തര്‍ സമയം 9:45 നാണ് മത്സരം തുടങ്ങുക ഇന്ത്യന്‍ സമയം അര്‍ധരാത്രി 12:15.
മെസ്സിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

city exchange

ഇന്ന് മെസ്സി കളിക്കുകയാണെങ്കില്‍ ബാഴ്‌സലോണ അല്ലാത്ത ഒരു ക്ലബ്ബിന് വേണ്ടി അദ്ദേഹം കളിക്കുന്ന ആദ്യ മത്സരായിരിക്കും ഇത്. രണ്ടാഴ്ചക്ക് മുമ്പ് മെസ്സി പിഎസ്ജിയിലെത്തിയിരുന്നു. 22 വര്‍ഷം നീണ്ട ബാഴ്സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. ഓഗസ്റ്റ് 10 മുതലാണ് മെസ്സി പിഎസ്ജിയില്‍ ഔദ്യോഗികമായി ചേരുന്നത്. ഖത്തര്‍ സര്‍ക്കാരിന്റെ പരമാധികാര ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സ്‌പോര്‍ട്ട് അതോറിറ്റിക്കാണ് പിഎസ്ജി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം.


പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്കാണ് മെസി കരാര്‍ ഒപ്പുവെച്ചത്. പ്രതിവര്‍ഷം 35 ദശലക്ഷം യൂറോയാണ് താരത്തിന്റെ പ്രതിഫലം.

Share This Article
Leave a Comment
error: Content is protected !!