‘ഓര്‍മകളില്‍ കെ ജി സത്താര്‍’ ലോഗോ, പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
2 Min Read

ദോഹ: ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ നടക്കുന്ന ‘ഓര്‍മകളില്‍ കെ ജി സത്താര്‍’ സംഗീത പരിപാടിയുടെ ലോഗോയും പോസ്റ്ററും പ്രകാശനം ഐ സി സി ഹാളില്‍ ഖത്തര്‍ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ നിര്‍വഹിച്ചു.

city exchange

കെ ജി സത്താര്‍ക്കയുടെ പാട്ടുകള്‍ നേരില്‍ കേട്ട ഓര്‍മകള്‍ പങ്കുവെക്കുകയും അത്തരം പാട്ടുകളെ പുതു തലമുറക്കു പരിചയപ്പെടുത്തുന്നതും ഏറെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖത്തര്‍ കെ എം സി സി പ്രസിഡന്റ് സാം ബഷീര്‍, ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി, ഖത്തര്‍ ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂട്ട്, ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും ഫോക് ഖത്തര്‍ പ്രസിഡണ്ടുമായ കെ കെ ഉസ്മാന്‍, സിറ്റി എക്‌സ്‌ചേഞ്ച് പ്രതിനിധി ഷാനിബ്, ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച് പ്രതിനിധി അയ്യൂബ്, മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ അബ്ദു റൗഫ് കൊണ്ടോട്ടി, ഡോ. സി എച്ച് റഷീദ്, അഡ്വ. ജാഫര്‍ഖാന്‍, വണ്‍ ടു വണ്‍ ചെയര്‍മാന്‍ മന്‍സൂര്‍ അലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സറീന അഹദ്, നിമിഷ നിഷാദ്, ഇ എം സുധീര്‍, നൗഷാദ് മതയൊത്ത്, അഷ്‌റഫ് പട്ടു, സലിം ബി ടി കെ, അലി കളത്തിങ്കല്‍, ഷെമീം മുഹമ്മദ്, പി എ തലായി, കെ ടി കെ മുഹമ്മദ്, ജിജേഷ് കോടക്കല്‍, ആരിഫ് വടകര, ഷക്കീദ്, നിസാര്‍ കണ്ണൂര്‍, ജസീല്‍, റെഷീദ് പുതുക്കുടി, ഇര്‍ഷാദ് ഇസ്മയില്‍, ഷെരീഫ്, അന്‍സാബ്, പാട്ടുകാരായ സലിം പാവറട്ടി, ആഷിഖ് മാഹി, ഹാരിബ് ഹുസൈന്‍, മുസ്തഫ ഹസ്സന്‍, റഷാദ് ഖുറൈശി, മറ്റു കമ്മിറ്റി അംഗങ്ങള്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

- Advertisement -
Ad image

ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്‍ ആന്റ് പ്രോഗ്രാം ചെയര്‍മാന്‍ കെ ജി റഷീദ് സ്വാഗതം ആശംസിച്ചു. തന്റെ പിതൃസഹോദരന്റെ പേരില്‍ ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കുക എന്നതു ഏറെ കാലത്തെ സ്വപ്‌നമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ ബാബു വടകര, പ്രോഗ്രാം ഡയറക്ടര്‍ ഫൈസല്‍ അരീക്കാട്ടയില്‍, പ്രോഗ്രാം ക്രീയേറ്റീവ് ഹെഡ് രതീഷ് മാത്രാടന്‍ തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.

പ്രോഗ്രാം ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷെഫീര്‍ വാടാനപ്പള്ളി മുഖ്യഅവതാരകനായ പരിപാടിയില്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ മൂസ, ഗസ്റ്റ് കോര്‍ഡിനേറ്റര്‍ മുസ്തഫ എലത്തൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പ്രോഗ്രാം ആര്‍ട് ഡയറക്ടര്‍ ഫര്‍ഹാസ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 29 വ്യാഴം വൈകിട്ട് ആറര മുതല്‍ ഐ സി സി അശോക ഹാളിലാണ് പരിപാടി നടക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!