

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ റമദാനിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

ക്യു എച്ച് എല്‍ എസ് വിങ് സംഘടിപ്പിച്ച റമദാന്‍ ക്വിസില്‍ നജ്ഫ നൗഷാദ് ഒന്നാം സ്ഥാനവും ഹിന ആഷിഫ്, മുഹമ്മദ് ശരീഫ് എന്‍ കെ എന്നിവര്‍ രണ്ടാം സ്ഥാനവും നജ്മുദ്ധീന്‍ കെ ടി മൂന്നാം സ്ഥാനവും നേടി. പരിശുദ്ധ റമദാന്‍ മാസത്തില്‍ ഇരുപത് ദിവസങ്ങളിലായി പീസ് റേഡിയോ പ്രോഗാമുകളും ക്യു കെ ഐ സി ക്യു- ടോക് റമദാന്‍ മൊഴികളും അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.

എഡ്യുക്കേഷന്‍ വിങിനു കീഴില്‍ അല്‍മനാര്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ‘തന്‍സീല്‍’ റമദാന്‍ ക്വിസില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഇഹാന്‍ (എട്ടാം ക്ലാസ്) ഒന്നാം സ്ഥാനവും ഫാത്ത്വിമത്തു സുഹറ (ഏഴാം ക്ലാസ്) രണ്ടാം സ്ഥാനവും ഹിന ആഷിഫ് (എട്ടാം ക്ലാസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ഇഹാന്‍ അബ്ദുല്‍ വഹാബ്, മുഹമ്മദ് സഈം (ഇരുവരും അഞ്ചാം ക്ലാസ്), ത്വല്‍ഹ അബ്ദുല്ലത്തീഫ് (നാലാം ക്ലാസ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
വിജയികളെ ക്യു കെ ഐ സി പ്രസിഡന്റ് കെ ടി ഫൈസല്‍ സലഫി, ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ മിശ്കാത്തി, അല്‍മനാര്‍ മദ്‌റസ വൈസ് പ്രിന്‍സിപ്പാള്‍ സ്വലാഹുദ്ധീന്‍ സ്വലാഹി, ക്യു എച്ച് എല്‍ എസ് കണ്‍വീനര്‍ മുഹമ്മദ് അബ്ദുല്‍ അസീസ്, എഡ്യുക്കേഷന്‍ വിങ് കണ്‍വീനര്‍ ശബീറലി അത്തോളി എന്നിവര്‍ അഭിനന്ദിച്ചു.

