
ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലാന്റ് ബോര്‍ഡര്‍ സെക്യൂരിറ്റിയിലെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുവൈത്ത് സര്‍ക്കാറിനേയും പൊതുജനങ്ങളേയും ഖത്തര്‍ അനുശോചനം അറിയിച്ചു.

രണ്ടുപേരുടെ വേദനാജനകമായ വേര്‍പാടില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അനുശോചനവും പിന്തുണയും അറിയിച്ചതിനോടൊപ്പം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്താനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും പ്രഖ്യാപിച്ചു. രക്തസാക്ഷികളുടെ കുടുംബത്തിനും ഖത്തര്‍ അനുശോചനം അറിയിച്ചു.
