ഖിഫ് ഫുടബാള്‍; തൃശൂര്‍ ജില്ലാ സൗഹൃദവേദിയും കെ എം സി സി മലപ്പുറവും സെമിയില്‍

Web Desk
1 Min Read

ദോഹ: ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പാലക്കാടിനെ തോല്‍പ്പിച്ച് തൃശൂര്‍ ജില്ലാ സൗഹൃദവേദി സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് തൃശൂര്‍ ജില്ലാ സൗഹൃദവേദി.

city exchange

തൃശൂര്‍ ജില്ലാ സൗഹൃദവേദിക്ക് അനുകൂലമായി 22-ാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സിനകത്ത് ലഭിച്ച ഇന്‍ഡയറക്ട് കിക്ക് ആറാം നമ്പര്‍ താരം ആന്റണി 25-ാം നമ്പര്‍ താരം രാഹുലിന് നീക്കിക്കൊടുത്തത് മനോഹരമായ ഷോട്ടിലൂടെ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ രണ്ടാമത്തെ ഗോള്‍ 19-ാം നമ്പര്‍ താരം സഞ്ജയ് 31-ാം മിനുട്ടില്‍ നേടി.

ഗോള്‍ നേടാനായില്ലെങ്കിലും പാലക്കാട് മനോഹരമായ കളിയാണ് പുറത്തെടുത്തത്. തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ സഞ്ജയ് മാന്‍ ഓഫ് ദി മാച്ചായി.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മാക് കോഴിക്കോടിനെ പരാജയപ്പെടുത്തി കെ എം സി സി മലപ്പുറം സെമിയില്‍ പ്രവേശനം നേടി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു കെ എം സി സി മലപ്പുറത്തിന്റെ ജയം.

- Advertisement -
Ad image

മലപ്പുറത്തിന് വേണ്ടി അഞ്ചാം മിനുട്ടില്‍ 14-ാം നമ്പര്‍ താരം അലി സഫ്‌വാനാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 24-ാം മിനുട്ടില്‍ രണ്ട് ഗോളുകള്‍ തുടരെ തുടരെ പിറക്കുന്നതാണ് സ്റ്റേഡിയം കണ്ടത്. ഒന്‍പതാം നമ്പര്‍ താരം അഫ്‌സലും 22-ാം നമ്പര്‍ താരം ഫസ്‌ലുവുമാണ് ഗോള്‍ വല കുലുക്കിയത്. കെ എം സി സി മലപ്പുറത്തിന്റെ ഒന്‍പതാം നമ്പര്‍ താരം അഫ്‌സലാണ് കളിയിലെ കേമന്‍.

Share This Article
Leave a Comment
error: Content is protected !!