സെപ്റ്റംബറില്‍ ഖത്തറില്‍ പിറന്നത് 2,743 കുഞ്ഞുങ്ങള്‍

Web Desk
1 Min Read

ദോഹ: സെപ്റ്റംബര്‍ മാസത്തില്‍ ഖത്തറില്‍ ആകെ ജനിച്ചത് 2,743 കുഞ്ഞുങ്ങളെന്ന് ദേശീയ ആസൂത്രണ കമ്മീഷന്റെ കണക്കുകള്‍. മുന്‍ മാസത്തെ അപേക്ഷിച്ച് 11 ശതമാനമാണ് ജനനത്തില്‍ വര്‍ധനവുണ്ടായത്. മൊത്തം മരണങ്ങള്‍ എണ്ണം 214 ആയിരുന്നു. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 9.2 ശതമാനം വര്‍ധനവാണിത്.

city exchange

2024 സെപ്റ്റംബറില്‍ മൊത്തം വിവാഹ കരാറുകളില്‍ 1.1 ശതമാനവും മൊത്തം വിവാഹമോചന സര്‍ട്ടിഫിക്കറ്റുകളില്‍ 9.8 ശതമാനവും പ്രതിമാസ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 168 വിവാഹമോചന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം 378 വിവാഹ കരാറുകളും രജിസ്റ്റര്‍ ചെയ്തു.

സെപ്റ്റംബറില്‍ മൊത്തം 9,517 പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. ഇത് മുന്‍ മാസത്തെ അപേക്ഷിച്ച് 10.6 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. വാര്‍ഷിക വര്‍ധനവ് 12.7 ശതമാനമാണ്.

ട്രാഫിക് അപകട കേസുകളില്‍ (പരിക്കേറ്റ സംഭവങ്ങള്‍ ഒഴികെ) സെപ്റ്റംബറില്‍ മൊത്തം 726 ആയി. പ്രതിമാസ വര്‍ധനവ് 24.5 ശതമാനവും വാര്‍ഷിക വര്‍ധനവ് 13.1 ശതമാനവുമായി. മിക്ക കേസുകളിലും ചെറിയ പരിക്കുകള്‍ 96 ശതമാനവും ഗുരുതരമായ പരിക്കുകള്‍ 3 ശതമാനവുമാണ്. മരണങ്ങള്‍ മൊത്തം 9 കേസുകള്‍. മൊത്തം ട്രാഫിക് അപകടങ്ങളുടെ ഒരു ശതമാനം മാത്രമാണ് മരണം രേഖപ്പെടുത്തിയത്.

- Advertisement -
Ad image

ഖത്തറിലെത്തിയ സന്ദര്‍ശകരുടെ ആകെ എണ്ണം ഏകദേശം 315,000ല്‍ എത്തി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 4.1 ശതമാനം പ്രതിമാസ കുറവും എന്നാല്‍ 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 27.3 ശതമാനം വാര്‍ഷിക വര്‍ധനവുമാണിത്. ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഏറ്റവും വലിയ അനുപാതം 39 ശതമാനമാണ്.

Share This Article
Leave a Comment
error: Content is protected !!